Captain Virat Kohli slammed his 28th ODI ton as India beat Windies by 8 wickets to take the five-match series 3-1. Dinesh Karthik remained unbeaten on 50.
വിമര്‍ശകരുടെ വായടിപ്പിച്ച് ക്യാപ്റ്റന്‍ വിരാട് കോലി നേടിയ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 79 പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ അനായാസം മറികടന്നു. 111 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കോലിയും അര്‍ധസെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.